ഷൊര്‍ണൂര്‍: കേരളത്തില്‍ ചരിത്രം കുറിക്കാന്‍ ഒരുങ്ങി ബി.ജെ.പി നേതാവ് സന്ദീപ്.ജി.വാര്യര്‍ . തന്റെ മണ്ഡലമായിരുന്ന ഷൊര്‍ണൂരിലെ ജനങ്ങള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരു നല്ല പ്രവര്‍ത്തിയുമായാണ് അദ്ദേഹം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വ്യത്യസ്തമായ ഒരു പരിപാടിയാണ് സന്ദീപ് വാര്യര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു സന്ദീപ് ജി വാര്യര്‍ മത്സരിച്ചത്. 36,973 വോട്ടുകള്‍ നേടിയെങ്കിലും തോല്‍വി ആയിരുന്നു ഫലം. ലോകപരിസ്ഥിതി ദിനത്തില്‍ തനിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വൃക്ഷതൈകള്‍ നട്ടു പരിപാലിക്കാനാണ് തീരുമാനം. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.
Read Also :അന്തരിച്ച രാഷ്ട്രീയ നേതാക്കള്‍ക്ക് സ്മാരകം പണിയലോ, ജനങ്ങളുടെ പട്ടിണി മാറ്റലോ വലുത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
‘എന്റെ ഷൊര്‍ണൂരിന്റെ ഹരിതാഭ വീണ്ടെടുക്കാന്‍ എളിയ ശ്രമം. ഷൊര്‍ണൂര്‍ നല്‍കിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങള്‍ വച്ചു പിടിപ്പിക്കുക മാത്രമല്ല ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ നാളെ തുടക്കമാവും. ഉദ്ഘാടനം രാവിലെ 10ന് ചെര്‍പ്പുളശ്ശേരിയില്‍ നിര്‍വ്വഹിക്കും. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ സാംസ്‌കാരിക സാമൂഹിക വ്യക്തിത്വങ്ങള്‍ പങ്കാളികളാവും.’
ജൂണ്‍ അഞ്ചിന് രാവിലെ പത്തുമണിക്ക് ചെര്‍പ്പുളശ്ശേരിയില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങ്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായ പി മമ്മിക്കുട്ടി ആയിരുന്നു വിജയിച്ചത്.
Post Your Comments