കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ശ്രീധന്യ വീട്ടില്‍ മരിച്ച നിലയില്‍. ഇന്നലെ രാത്രിയിലാണ് വൈറ്റിലയിലെ വാടക വീട്ടിൽ ശ്രീധന്യയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ദുരൂഹത സംശയിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.
കോഴിക്കോട് സ്വദേശിയാണ് ശ്രീധന്യ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിയും ഛര്‍ദിയുമായി രോഗാവസ്ഥയിലായിരുന്നു ശ്രീധന്യ. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയിരുന്നത്. കോവിഡ് സംശയത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും ഇവിടേയ്ക്ക് എത്തിയിരുന്നില്ല. ശ്രീധന്യ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.
Post Your Comments