COVID 19KeralaLatest NewsNewsIndia

കോവിഡ്: മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതർക്ക്​​ ​ശമ്പള വാഗ്ദാനവുമായി​ റിലയൻസ്​ ഇൻഡസ്​ട്രീസ്

അടിയന്തിര സാഹചര്യങ്ങളിലുള്ള ജീവനക്കാർക്ക് മൂന്നുമാസത്തേക്ക്​ ശമ്പളം മുൻകൂറായി നൽകി സാമ്പത്തികമായും സഹായിച്ചിരുന്നു

മുംബൈ: കോവിഡ്​ ബാധിച്ച്​ മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതർക്ക് ​ശമ്പള വാഗ്ദാനവുമായി​ റിലയൻസ്​ ഇൻഡസ്​ട്രീസ്. മരണപ്പെട്ടവരുടെ ആശ്രിതർക്ക്​​ അടുത്ത അഞ്ചുവർഷത്തേക്ക്​ ശമ്പളം നൽകുമെന്നാണ്​ റിലയൻസ്​ പ്രഖ്യാപിച്ചിട്ടുള്ളത്​. കോവിഡ്​ സാഹചര്യത്തിൽ റിലയൻസ്​ ജീവനക്കാർക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഭാഗമായാണ്​ പുതിയ പ്രഖ്യാപനവും.

നേരത്തെ, അടിയന്തിര സാഹചര്യങ്ങളിലുള്ള ജീവനക്കാർക്ക് മൂന്നുമാസത്തേക്ക്​ ശമ്പളം മുൻകൂറായി നൽകി സാമ്പത്തികമായും സഹായിച്ചിരുന്നു. കോവിഡ്​ ബാധിച്ച ജീവനക്കാർക്ക്​ അവധി അനുവദിക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെയാണ് ജീവനക്കാർക്ക്​ അത്യാഹിതം സംഭവിച്ചാൽ കുടുംബത്തിന്​ സാമ്പത്തിക പിന്തുണ നൽകുകയും കുട്ടികളുടെ പഠന ചിലവ്​ ഏറ്റെടുക്കുകയും ചെയ്യുമെന്ന് റിലയൻസ് വ്യക്തമാക്കിയത്.

കോവിഡ് ബാധിച്ച് മരണപ്പെടുന്ന ജീവനക്കാരുടെ മക്കളുടെ ബിരുദപഠനം വരെയുള്ള ട്യൂഷൻ ഫീസ്​, ഹോസ്റ്റൽ ഫീസ്​, പുസ്​തക ചിലവുകൾ എന്നിവ റിലയൻസ്​ ഫാമിലി സപ്പോർട്ട്​ ആൻഡ്​ വെൽഫെയർ സ്​കീം നിർവഹിക്കുമെന്നും, ആശ്രിതരുടെ ആശുപത്രി ചിലവുകൾ കമ്പനി വഹിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ, ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വാക്​സിനേഷനുള്ള നടപടികൾ റിലയൻസ്​ ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button