വാഷിങ്ടണ്‍: കോവിഡ് വാക്സിനെടുക്കാൻ രാജ്യത്തെ ജനങ്ങളെ പ്രേരിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. വാക്സിൻ എടുക്കുന്നവർക്കായി ഫ്രീ ബിയര്‍, കുട്ടികളെ നോക്കാന്‍ സംവിധാനം എന്നിവയൊക്കെയാണ് ബൈഡന്റെ വാഗ്ദാനം.
അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ നാലോടെ രജ്യത്തെ 70 ശതമാനം പേര്‍ക്ക് കോവിഡ് വാക്സിൻ നൽകുക എന്നതാണ് ലക്‌ഷ്യം. ഇതിനായുള്ള പ്രചാരണ സന്ദേശത്തിലാണ് ബൈഡന്റെ ‘ഒരു ബിയര്‍ കഴിക്കുക വാക്‌സിനേഷന്‍ എടുക്കുക’ എന്ന പ്രഖ്യാപനം. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയിലേക്ക് ആന്‍ഹ്യൂസര്‍ ബുഷ് പോലുള്ള വന്‍കിട മദ്യകമ്പനി മുതല്‍ ബാര്‍ബര്‍ഷോപ്പുകള്‍ വരെയുള്ളവയെ വൈറ്റ്ഹൗസ് റിക്രൂട്ട് ചെയ്തിട്ടുണ്ട്.
യു.എസില്‍ പ്രായപൂര്‍ത്തി ആയവരുടെ 63 ശതമാനം പേരും നിലവില്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ വാക്സിനേഷൻ 70 ശതമാനം കടന്നിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഈ ലക്ഷ്യത്തിലെത്തുമെന്നും പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കി.
Post Your Comments