KeralaLatest NewsNews

കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

ജൂൺ 5 മുതൽ 9 വരെയാണ് കർശന നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്

തിരുവനന്തപുരം : കോവിഡ് രോഗികളുടെ പ്രതിദിനകണക്കിൽ കുറവുകൾ ഉണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളുമായി സർക്കാർ.

ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയാണ് കടുത്ത നിയന്ത്രണങ്ങൾ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ അനുമതിയുള്ളൂ. നിർമ്മാണ വസ്തുക്കൾ വില്പന നടത്തുന്ന കടകൾക്കും തുറക്കാം. മറ്റു കടകള്ക്ക് ഇളവുകൾ ഇല്ല.

read also:കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി; കാരണം വ്യക്തമാക്കി സർക്കാർ

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button