COVID 19Latest NewsIndiaNews

കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ കരാര്‍ ആര്‍ക്കാണ് നല്‍കിയതെന്നു ചോദ്യം: അസഭ്യവര്‍ഷവുമായി മേയർ

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ കുറച്ച്‌ കൂടി സഭ്യമായ ഭാഷയില്‍ പൊതുവിടങ്ങളില്‍ പെരുമാറണമെന്ന് പ്രതിപക്ഷം വിമർശിച്ചു

മുംബൈ: കോവിഡ് വാക്‌സീന്‍ വിതരണത്തെ കുറിച്ച്‌ ചോദ്യമുന്നയിച്ചയാൾക്ക് അസഭ്യ വര്ഷവുമായി മേയർ. മുംബൈ മേയര്‍ കിഷോരി പെഡ്‌നേകര്‍ ആണ് വിമര്ശകന് സഭ്യമല്ലാത്ത മറുപടി നൽകിയതിലൂടെ വിവാദത്തിലായത്. കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ കരാര്‍ ആര്‍ക്കാണ് നല്‍കിയതെന്നായിരുന്നു ട്വിറ്ററിൽ വന്ന ചോദ്യം. ഇതിനു ‘നിങ്ങളുടെ അച്ഛന്’ എന്നാണ് മേയര്‍ മറുപടി നല്‍കിയത്.

read also: കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

മറുപടി വിവാദമായതോടെ മേയര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ ഇതിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. മേയറെ പോലെ ഒരാളില്‍നിന്നും പ്രതീക്ഷിക്കുന്ന വാക്കുകളല്ല ഇതെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ കുറച്ച്‌ കൂടി സഭ്യമായ ഭാഷയില്‍ പൊതുവിടങ്ങളില്‍ പെരുമാറണമെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

ശിവസേനാ നേതാവായ കിശോരി പെഡ്‌നേകര്‍ കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധനേടിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button