Latest NewsKeralaNattuvarthaNews

കോൺഗ്രസ് – സിപിഎം കക്ഷികൾ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലും എല്ലാ സീമകളും ലംഘിച്ചു: കുമ്മനം രാജശേഖരൻ

അധികാര ശക്തി ഉപയോഗിച്ച് ബി.ജെ.പി നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി പക തീർക്കാൻ സി.പി.എം നടത്തുന്ന ഹീന ശ്രമങ്ങൾ വിലപ്പോവില്ല

തിരുവനന്തപുരം: ബി.ജെ.പിയെ നശിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടു കൂടി പാർട്ടിക്കെതിരെ സംഘടിതവും ആസൂത്രിതവുമായി ചില ശക്തികളുടെ മാധ്യമ വിചാരണയും, നുണ പ്രചരണവും നടക്കുന്നുവെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇത്തരം ഗീബൽസ്യൻ തന്ത്രങ്ങൾക്കെതിരെ ജന മനസ്സാക്ഷി ഉണരുമെന്നതിൽ സംശയിക്കേണ്ടതില്ലെന്നും, താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി കെട്ടിച്ചമച്ച ഈ കഥകൾക്ക് ഒട്ടും ആയുസ് ഉണ്ടാകില്ലെന്നും കുമ്മനം രാജശേഖരൻ പത്ര പ്രസ്താവനയിൽ വ്യക്തമാക്കി.

യു.ഡി.എഫിനേയും, എൽ.ഡി.എഫിനേയും തുറന്ന് കാണിച്ചുകൊണ്ടാണ് എൻ.ഡി.എ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും, ഇതേത്തുടർന്ന് വളർന്നുവരുന്ന ജന ശക്തിയെ പരാജയപ്പെടുത്തേണ്ടത് രണ്ട് മുന്നണികളുടേയും ആവശ്യമായി വന്നുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഒത്തുതീർപ്പു രാഷ്ട്രീയത്തിലൂടെ പരസ്പരം സഹായിച്ചും, അടവുനയങ്ങൾ പ്രയോഗിച്ചും എൻ.ഡി.എ സ്ഥാനാർത്ഥികളെ തോൽപ്പിക്കുക എന്നതായിരുന്നു യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രധാന അജണ്ടയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘5 കോടി കൊടുത്താൽ കൊള്ളാവുന്ന കമ്യുണിസ്റ്റുകാരോ, കോൺഗ്രസുകാരനോ പാഞ്ഞുവരും, അപ്പഴാ 10കോടി’- അലി അക്ബർ

ഭാവിയിൽ രാഷ്ട്രീയപരമായി ഭീഷണി ആയേക്കാവുന്ന ബി.ജെ.പിയെ തകർക്കേണ്ടത് യു.ഡി.എഫിന്റേയും, എൽ.ഡി.എഫിന്റേയും ആവശ്യമായിത്തീർന്നുവെന്നും, തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും എതിർക്കുന്നതിൽ ഇരു മുന്നണികളും ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും കുമ്മനം ആരോപിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ഓക്സിജൻ-വാക്സിൻ വിതരണം തുടങ്ങിയ കേന്ദ്ര സർക്കാർ നടപടികളെ അകാരണമായി വിമർശിച്ചും, തെറ്റിദ്ധരിപ്പിച്ചും ഇരുമുന്നണികളും സംയുക്ത പ്രചരണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തിനുമേതിനും ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നത് ഒരു സ്ഥിരം പ്രവർത്തന അജണ്ടയായി മാറിയിരിക്കുകയാണെന്നും കുഴൽപ്പണ കേസിന്റെ മറവിൽ കോൺഗ്രസ് – സി.പി.എം കക്ഷികൾ നടത്തുന്ന ബി.ജെ.പി വിരുദ്ധ പ്രചരണവും, വേട്ടയാടലും എല്ലാ സീമകളും ലംഘിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന ബി.ജെ.പി പ്രവർത്തകരെ പൊതുജനമധ്യത്തിൽ അപഹാസ്യരാക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും അധികാര ശക്തി ഉപയോഗിച്ച് ബി.ജെ.പി നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി പക തീർക്കാൻ സി.പി.എം നടത്തുന്ന ഹീന ശ്രമങ്ങൾ വിലപ്പോവില്ലെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button