വിശാഖപട്ടണം: കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ മതവൈര്യങ്ങൾ ഒന്നുമില്ലാതെ സ്നേഹത്തിന്റെയും കർത്തവ്യത്തിന്റെയും മുഖമായി മാറുകയാണ് അൽതാഫ്. . കോവിഡിനെ തുടര്‍ന്നു അന്തരിച്ച 84 കാരി ഗാന്ധരമ്മയുടെ കർമ്മങ്ങൾ നടത്തിയാണ് അൽതാഫ് ശ്രദ്ധനേടുന്നത്.
അസുഖം മൂര്‍ച്ഛിച്ചു കിടക്കുന്ന സമയത്ത് ലോക്ക്ഡൌണ്‍ കാരണം തന്‍റെ മരണസമയത്ത് മകനും ചെറുമകനും വിശാഖപട്ടണത്ത് എത്താനാകാത്തതിനാല്‍ അയല്‍വക്കത്ത് താമസിക്കുന്ന മുസ്ലീം യുവാവും തിരുവനന്തപുരം സ്വദേശിയുമായ അല്‍ത്താഫ് ഹൈന്ദവാചാരപ്രകാരം അന്ത്യ കര്‍മ്മങ്ങള്‍ നടത്തണമെന്നു ഗാന്ധാരമ്മ ആവശ്യപ്പെട്ടിരുന്നു. അതിൻപ്രകാരം കർമ്മങ്ങൾ നടത്തിയിരിക്കുകയാണ് ഈ യുവാവ്.
read also: ലക്ഷക്കണക്കിന് രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറത്ത് യുവാവ് അറസ്റ്റില്‍
.കഴിഞ്ഞ അഞ്ചു വര്‍ഷമായി ഗാന്ധാരമ്മയുടെ അയൽവാസിയാണ് അൽതാഫ്. ഒരു മകനെ പോലെയാണ് വൃദ്ധ ഈ യുവാവിനെ കണ്ടിരുന്നത്. അന്ത്യകര്‍മ്മങ്ങള്‍ അല്‍ത്താഫ് നടത്തണമെന്ന ആഗ്രഹം പങ്കുവെച്ച് ദിവസങ്ങള്‍ക്കകം ഗാന്ധാരമ്മ മരിച്ചു. അമ്മയുടെ അന്ത്യാഭിലാഷം മകള്‍ വിജയകുമാരിയാണ് അൽതാഫിനെ അറിയിച്ചത്. അമ്മയെ പോലെ കണ്ടിരുന്ന ആ വൃദ്ധയുടെ അവസാന ആഗ്രഹം നിറവേറ്റിയ അൽതാഫ് അവരുടെ ചിതാഭസ്മവുമായി 200 കിലോമീറ്റര്‍ അകലെയുള്ള ജന്മസ്ഥലമായ കാക്കിനടയിലേ ക്ഷേത്രത്തില്‍ മരണാനന്തര ചടങ്ങുകള്‍ നടത്താൻ പോകുകയും ചെയ്തു.
Post Your Comments