ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിനേലും ഗുരുതരമായിരിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. ഈ അവസ്ഥ 98 ദിവസം വരെ തുടരാമെന്നും എസ്ബിഐ ഇക്കോറാപ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കോവിഡ് മൂന്നാം തരംഗവും രണ്ടാം തരംഗത്തില്‍നിന്ന് അധികം വ്യത്യാസമൊന്നുമുണ്ടാകില്ല. മികച്ച തയാറെടുപ്പുകള്‍ നടത്തിയാല്‍ മരണനിരക്ക് കുറച്ചുകൊണ്ടുവരാമെന്നും’ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പോരാട്ടത്തില്‍ മൂന്നാം തരംഗത്തെ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
Read Also : കോവിഡ് പ്രതിരോധം; നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ബിജെപി
പ്രധാന രാജ്യങ്ങളിലെല്ലാം 98 ദിവസമാണ് മൂന്നാം തരംഗമുണ്ടായത്. രണ്ടാം തരംഗം 108 ദിവസവും. രണ്ടാം തരംഗത്തില്‍നിന്ന് 1.8 മടങ്ങ് അധികമായിരുന്നു മൂന്നാമത്തേത്. രണ്ടാം തരംഗമാകട്ടെ ആദ്യത്തേതില്‍നിന്ന് 5.2 മടങ്ങ് അധികവും. അതേസമയം, രാജ്യത്ത് ഇപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്.
മെയ് ആദ്യവാരത്തില്‍ ഇന്ത്യയില്‍ 90.3 ലക്ഷം കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഒരു മാസത്തില്‍ ഉണ്ടാകുന്ന രോഗികളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മെയ് മാസത്തില്‍ മാത്രം 1.2 ലക്ഷം കോവിഡ് മരണങ്ങളും രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments