ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മികവ് പുലര്‍ത്തിയെന്ന് ബിജെപി. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയെ യോഗി തന്നെ നയിക്കണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ലക്‌നൗവില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
താരതമ്യം ചെയ്യാനാകാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് കാഴ്ചവെച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാധ മോഹന്‍ സിംഗ് പറഞ്ഞു. കോവിഡ് മഹാമാരി നിയന്ത്രണാതീതമായ ഘട്ടത്തില്‍ പോലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തര്‍പ്രദേശ് മികച്ചുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും കോവിഡിനെ പ്രതിരോധിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ ഉത്തര്‍പ്രദേശിലെ കോവിഡ് കേസുകളില്‍ 93 ശതമാനം കുറവുണ്ടായെന്ന് മുതിര്‍ന്ന ബിജെപി നേതാവായ ബി.എല്‍ സന്തോഷ് ചൂണ്ടിക്കാട്ടി. 20 കോടിയിലധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതിനാല്‍ തന്നെ കോവിഡിനെ പിടിച്ചുകെട്ടുകയെന്ന ബുദ്ധിമുട്ടേറിയ ദൗത്യം യോഗി ആദിത്യനാഥ് ഭംഗിയായി നിര്‍വ്വഹിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments