ദുബായ്: ലോകകപ്പുകളിൽ ടീമുകൾ വർധിപ്പിക്കാനൊരുങ്ങി ഐ.സി.സി. ഏകദിന, ടി20 ലോകകപ്പുകളിൽ ടീമുകളെ വർധിപ്പിക്കും. 2027, 2031 വർഷങ്ങളിൽ ഏകദിന ലോകകപ്പുകളിൽ 14 ടീമുകൾ മാറ്റുരയ്ക്കും. 2019 ലോകകപ്പിൽ 10 ടീമുകളാണ് മത്സരിച്ചത്. ടി20 ലോകകപ്പിലും ടീമുകൾ വർധിപ്പിക്കും. 2024 മുതൽ ടി20 ലോകകപ്പുകളിൽ 20 ടീമുകളും മത്സരിക്കുമെന്ന് ഐ.സി.സി അറിയിച്ചു.
2024, 26, 28, 30 വർഷങ്ങളിൽ 20 ടീമുകൾ ടി20 ലോകകപ്പുകളിൽ കളിക്കുമെന്ന് ഐ.സി.സി വ്യക്തമാക്കി. ടി20 ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ ബി.സി.സി.ഐക്ക് ജൂൺ 28 വരെ സമയം അനുവദിച്ചു. ജൂൺ 28നകം ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് ഐ.സി.സി. നൽകിയിരിക്കുന്ന നിർദ്ദേശം. ചൊവ്വാഴ്ച ഐ.സി.സി പ്രതിനിധികൾ ബി.സി.സി.ഐ പ്രസിഡന്റും സെക്രട്ടറിയുമായി ചർച്ച നടത്തും.
Read Also:- യൂറോ, കോപ അമേരിക്ക മത്സരങ്ങൾ സോണിയിൽ
അതേസമയം, ഐപിഎൽ പതിനാലാം സീസൺ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ തന്നെ നടത്തും. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ മത്സരങ്ങൾ നടത്തുമെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി അറിയിച്ചു. നേരത്തെ യുഎഇയിൽ ഐപിഎൽ മത്സരങ്ങൾ നടത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ബി.സി.സി.ഐയുടെ അറിയിപ്പ്.
Post Your Comments