Latest NewsKeralaNews

മക്കൾ രക്ഷപ്പെടണമെന്ന് ഏത് പിതാവാണ് ആഗ്രഹിക്കാത്തത്; മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിന് എതിരെ കെ.ബാബു

പ്രതിഷേധം ശക്തമായതോടെ ബാബുവിന്റെ സമയം അവസാനിച്ചെന്നും മൈക്ക് എം.എം.മണിക്ക് കൈമാറുന്നുവെന്നും സ്പീക്കർ പറഞ്ഞു

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൽ പി.എ.മുഹമ്മദ് റിയാസിന് മന്ത്രിസ്ഥാനം നൽകിയതിനെതിരെ നിയമസഭയിൽ ബഹളം. കോൺഗ്രസ് എം.എൽ.എ കെ.ബാബുവിന്റെ പരാമർശത്തിലാണ് നിയമസഭയിൽ ബഹളമുണ്ടായത്.

റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ഏത് പിതാവാണ് ആഗ്രഹിക്കാത്തതെന്നുമായിരുന്നു ബാബുവിന്റെ പരാമർശം. ഇതോടെ ഭരണപക്ഷ അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. എന്നാൽ, ഇതൊന്നും കാര്യമാക്കാതെ ‘പോ മക്കളേ, അതൊക്കെ അങ്ങ് കൈയ്യിൽ വച്ചാൽ മതി’ എന്ന് ഭരണപക്ഷത്തെ നോക്കി അദ്ദേഹം പറഞ്ഞു.

Read Also  : ലിവിങ് ടു ഗെതർ റിലേഷൻഷിപ്പിന്റെ അംഗീകാരത്തോട് കൂടി വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടു: ഹൈക്കോടതി

പ്രതിഷേധം ശക്തമായതോടെ ബാബുവിന്റെ സമയം അവസാനിച്ചെന്നും മൈക്ക് എം.എം.മണിക്ക് കൈമാറുന്നുവെന്നും സ്പീക്കർ പറഞ്ഞു. ഇത് അംഗീകരിക്കാതെ ബാബു പ്രസംഗം തുടർന്നെങ്കിലും മണിക്ക് മൈക്ക് കൈമാറിയതോടെ അദ്ദേഹം ഇരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button