കോട്ടയം: ലക്ഷദ്വീപിലെ തെങ്ങുകളില്‍ ബിജെപിക്കാര്‍ കാവി പെയിന്റടിച്ചതാണ് ഇങ്ങ് കേരളത്തിലെ സംഘിവിരുദ്ധര്‍ക്ക് ഇപ്പോള്‍ പ്രധാന വിഷയം. കാവി പെയിന്റിന്റെ കാര്യം പറഞ്ഞ് പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും. ദ്വീപിനെ മൊത്തത്തില്‍ ബി.ജെ.പിക്കാന്‍ ഏറ്റെടുത്തുവെന്നാണ് സഖാക്കളുടെ രോദനം.
Read Also : ഒരു ജീവൻ രക്ഷിക്കാൻ സഹായം ചോദിച്ച പോസ്റ്റിനു താഴെ തെറി വിളിക്കുന്ന പ്രബുദ്ധ മലയാളികൾ; വിമർശനം ശക്തം
ലക്ഷദ്വീപിലെ കാവിവത്ക്കരണമാണ് ഇവരുടെ കണ്ണില്‍ ഉടക്കിയത്. തെങ്ങിന്‍ചോട്ടിലെ കാവിക്കളറൊക്കെ അവിടെ നില്‍ക്കട്ടെ, അത് ലക്ഷദ്വീപില്ലല്ലേ. ഇവിടെ അക്ഷര നഗരിയായ കോട്ടയത്തേയ്ക്ക് വരൂ. കോട്ടയം മെഡിക്കല്‍ കോളേജിലെ മരങ്ങളുടെ താഴെ മുഴുവനും ചുവന്ന പെയിന്റ്. ഇത് ചുവപ്പുവല്‍ക്കരണത്തിന്റെ ഭാഗമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.
വിവിധ പരിപാടികളുടെ ഉത്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അവിടെ മരങ്ങളുടെ ചുവട്ടിലെ ചുവപ്പുവല്‍ക്കരണം. എന്നാല്‍ ഈ ചുവപ്പുവല്‍ക്കരണം മരങ്ങളില്‍ മാത്രമല്ല, വര്‍ഷങ്ങളായി മെഡിക്കല്‍ കോളേജ് സി.പി.എമ്മിന്റെ കോട്ടയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് മുതല്‍ സ്റ്റാഫ് യൂണിയനുകള്‍ക്ക് വരെ ഒരു റോളുമില്ലാത്ത മെഡിക്കല്‍ കോളേജിലെ എല്ലാ ഭരണകാര്യങ്ങളും ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയും മന്ത്രി വിഎന്‍ വാസവന്റെ നേതൃത്വത്തിലുള്ള അഭയം എന്ന സ്വകാര്യ സൊസൈറ്റിയും വഴി മാത്രമാണ് നടക്കുന്നതെന്നാണ് ആരോപണം.
മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക നിയമനങ്ങള്‍ പോലും പാര്‍ട്ടി വഴിയാണ് നടക്കുന്നതെന്നാണ് പരാതി. കോവിഡുമായി ബന്ധപ്പെട്ട് ഇരുന്നൂറിലേറെ താല്‍ക്കാലികനിയമനങ്ങള്‍ നടന്നതിനെ പറ്റി ബിജെപി ജില്ലാ പ്രസിഡന്റ് ആര്‍ ഹരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന് പരാതി നല്‍കിയിരുന്നു.
Post Your Comments