തൃശ്ശൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ അയവ് വരുത്തി സർക്കാർ. തൃശ്ശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കി ജില്ലാ ഭരണകൂടം. ആന്‍റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാം. എന്നാൽ കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങള്‍ ഫിഷറിസ് വകുപ്പിനെ അറിയിക്കണം.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയില്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമായിരിക്കും മത്സ്യവില്‍പ്പനയ്ക്ക് അനുമതിയുള്ളത്. ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നിയന്ത്രണങ്ങളോടെ നടത്താം. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്നുവരെ മാത്രമായിരിക്കും ഹാര്‍ബറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ഹാര്‍ബറില്‍ ഒരു സമയം 20 ആളുകള്‍ക്ക് പ്രവേശിക്കാം. ചില്ലറ വില്‍പ്പനയും ലേലവും ഉണ്ടായിരിക്കില്ല.
Post Your Comments