തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമങ്ങളും ചട്ടങ്ങളും പൊതുജനങ്ങള്‍ക്ക് അനായാസമായി ലഭ്യമാകാന്‍ പുതിയ ആപ്ലിക്കേഷനുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ സി.എം അബ്ബാസാണ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. പുതിയ അപ്ലിക്കേഷന്റെ ലോഗോ പ്രകാശനവും പ്രഖ്യാപനവും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വ്വഹിച്ചു.
പൊതുജനങ്ങള്‍ ഏറെ ആവശ്യങ്ങള്‍ക്കായി വളരെയധികം ബന്ധപ്പെടുന്ന മോട്ടോര്‍ വാഹന വകുപ്പിലെ നിയമങ്ങളും ചട്ടങ്ങളും അനായാസം ലഭ്യമല്ല. അതിനാല്‍ തന്നെ വ്യക്തമായ ധാരണയും പൊതുസമൂഹത്തിനില്ല. പൊതു സമൂഹത്തിന്റെ ഈ ധാരണക്കുറവ്, പിശകാണ് സാമാന്യജനങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്നതിനും തെറ്റിദ്ധരിക്കപ്പെടുന്നതിനും പ്രധാനകാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ മോട്ടോര്‍ വാഹനനിയമം, അനുബന്ധചട്ടങ്ങള്‍, റോഡ് ടാക്‌സ് ഷെഡ്യൂളുകള്‍, ഡ്രൈവിംഗ് റെഗുലേഷനുകള്‍, ബന്ധപ്പെട്ട കേസ് ഫയലുകള്‍ തുടങ്ങിയവ ഓഫ് ലൈനായി ഏവര്‍ക്കും ഈ മൊബൈല്‍ ആപ്പ് വഴി ലഭ്യമാണ്. രാജ്യത്തെ സാധാരണ പൗരന്മാര്‍ മുതല്‍ ഈ ചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുതല ജീവനക്കാര്‍ക്കും കോടതികള്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും വരെ പുതിയ ആപ്ലിക്കേഷന്‍ പ്രയോജനകരമാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Post Your Comments