തിരുവനന്തപുരം: പ്രതിസന്ധികള്‍ക്കിയിലും സംസ്ഥാനത്ത് വീണ്ടുമൊരു അദ്ധ്യായന വര്‍ഷത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഔദ്യോഗികമായി നിര്‍വഹിച്ചു. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണെന്നും അത് കെട്ടിപ്പടുക്കാനുളള തുടക്കമാണ് പ്രവേശനോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകളുടെ സാക്ഷാത്കാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Also Read:സെർജിയോ റാമോസിനെ ഇത്തിഹാദിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി
കൊവിഡ് കാലത്തും പഠനം മുടങ്ങാതിരിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
മൂന്നരലക്ഷം കുട്ടികളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്. മുന്‍ വര്‍ഷത്തെ പോരായ്‌മകള്‍ പരിഹരിക്കുന്നതിനൊപ്പം വീട്ടിലിരുന്നുള്ള പഠനം മികവുറ്റതാക്കുന്നതിനുമായി പുതിയ നിര്‍ദേശങ്ങളും ക്രമീകരണങ്ങളുമുണ്ട്. പഠനത്തിന്‍റെ ഭാഗമായുള്ള കൗണ്‍സലിംഗിനൊപ്പം തന്നെ ടെലികൗണ്‍സിലിംഗിനുള്ള സൗകര്യവും ഇത്തവണ ഒരുക്കുന്നുണ്ട്.
വിദ്യാഭ്യാസം മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അതിനെ ഏത് പ്രതിസന്ധി ഘട്ടത്തിലും സംരക്ഷിക്കേണ്ടതുണ്ട്. പുതിയ ലോകം കുഞ്ഞുങ്ങളുടേത് തന്നെയാണ്. അവർക്ക് വളരാൻ, പഠിക്കാൻ, അറിയാൻ നമുക്കാവുന്നതൊക്കെ ചുറ്റിലും സൃഷ്ടിക്കുക.
# പഠിച്ചു വളരട്ടെ കുട്ടികൾ
Post Your Comments