ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. വാക്സിനേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജൂലൈ പകുതി മുതലോ ഓഗസ്റ്റ് ആദ്യം മുതലോ പ്രതിദിനം ഒരു കോടി ആളുകൾക്ക് കുത്തിവെയ്പ് നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കോവിഡ് വാക്സിനേഷൻ സംബന്ധിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സ് ചെയർപേഴ്‌സൺ എൻ.കെ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിദിന വാക്‌സിനേഷൻ വർധിപ്പിക്കുന്നതിനെ കുറിച്ച് സർക്കാർ വൃത്തങ്ങൾ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് പ്രതിമാസം 20-25 കോടി വാക്സിൻ ഡോസുകൾ ലഭിക്കുമെന്നും 5-6 കോടി ഡോസുകൾ മറ്റ് ഉത്പാദന യൂണിറ്റുകളിൽ നിന്നോ അല്ലെങ്കിൽ അന്തർ ദേശീയ വാക്സിൻ ഉത്പാദകരിൽ നിന്നോ പ്രതീക്ഷിക്കുന്നുവെന്നും എൻ കെ അറോറ പറഞ്ഞു.
റഷ്യയുടെ സ്പുട്‌നിക് വാക്സിന്റെ പ്രാദേശിക ഉൽപാദനവും ഉടൻ ആരംഭിക്കുന്നതിനാൽ ഈ വാക്‌സിനും ലഭ്യമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഫൈസർ, മൊഡേണ വാക്സിനുകൾ ഇന്ത്യൻ മാർക്കറ്റിലെത്തിയാൽ ലഭ്യത ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതെല്ലാം കണക്കിലെടുത്താൻ പ്രതിദിന വാക്‌സിനേഷൻ ഒരു കോടിയിലേക്ക് വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചത്.
Read Also: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മൂന്ന് തവണ ഗർഭഛിദ്രം നടത്തി; നടിയുടെ പരാതിയിൽ മന്ത്രിക്കെതിരെ കേസ്
Post Your Comments