ചെന്നൈ: ലൈംഗിക പീഡന പരാതിയിൽ തമിഴ്‌നാട് മുൻമന്ത്രിക്കെതിരെ കേസ്. എ.ഐ.എ.ഡി.എം.കെ. നേതാവ് എം മണികണ്ഠനെതിരെയാണ് പോലീസ് കേസെടുത്തത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മണികണ്ഠൻ വിവാഹ വാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.
Read Also: ‘മലയാളികൾക്ക് ഉണ്ണാൻ അരി ഉൽപ്പാദിപ്പിച്ചു തരുന്ന കേരളത്തിന്റെ നെല്ലറ മുങ്ങിക്കൊണ്ടിരിക്കുകയാണ്..’
അഞ്ച് വർഷത്തോളം മണികണ്ഠനുമായി അടുപ്പത്തിലായിരുന്നുവെന്നും ഇതിനിടെ മൂന്ന് തവണ ഗർഭിണിയായെന്നും നടി പരാതിയിൽ പറയുന്നു. മൂന്നു തവണയും മണികണ്ഠൻ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്നും വിവാഹത്തിന് ശേഷം കുഞ്ഞ് മതിയെന്നായിരുന്നു മണികണ്ഠൻ പറഞ്ഞിരുന്നതെന്നും നടി ആരോപിക്കുന്നു. കുറേ നാളുകൾക്ക് ശേഷം മണികണ്ഠൻ ബന്ധത്തിൽ നിന്നും പിന്മാറിയെന്നും താൻ രാജ്യം വിടണമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.
രാജ്യം വിട്ടില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി വ്യക്തമാക്കി. അതേസമയം നടിയുടെ ആരോപണങ്ങളെല്ലാം മണികണ്ഠൻ നിഷേധിച്ചു. നടിയെ താൻ അറിയില്ലെന്നാണ് ഇയാളുടെ വിശദീകരണം.
Read Also: പ്ലസ് ടു പരീക്ഷ നടത്തണം; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ച് ആര്‍.എസ്.എസ്
Post Your Comments