പാരീസ്: പരിശീലകൻ മൗറിസിയോ പോച്ചെറ്റിനോ പിഎസ്ജിയിൽ തുടരുമെന്ന് പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ. റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്കും ടോട്ടൻഹാം പരിശീലക സ്ഥാനത്തേക്കും പോച്ചെറ്റിനോയെ പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോയുടെ പ്രതികരണം.
നിലവിൽ പോച്ചെറ്റിനോക്ക് രണ്ട് വർഷം കൂടി കരാർ ബാക്കിയുണ്ടെന്നും പരിശീലകന്റെ പ്രകടനത്തിൽ പിഎസ്ജിയ്ക്ക് സംതൃപ്തി ഉണ്ടെന്നും ക്ലബ് സ്പോർട്ടിങ് ഡയറക്ടർ പറഞ്ഞു. നേരത്തെ പോച്ചെറ്റിനോയും പിഎസ്ജിയിൽ താൻ സന്തോഷവാൻ ആണെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് പോച്ചെറ്റിനോ ടോട്ടൻഹാമിൽ നിന്നും പിഎസ്ജി പരിശീലകനായി ചുമതലയേറ്റത്.
പിഎസ്ജി പരിശീലകനായിരുന്ന തോമസ് ടൂഹലിനെ പുറത്താക്കിയതിന് പിന്നാലെയാണ് പോച്ചെറ്റിനോ പിഎസ്ജി പരിശീലകനാവുന്നത്. പോച്ചെറ്റിനോക്ക് കീഴിൽ പിഎസ്ജി ഈ വർഷം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിയെങ്കിലും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെടുകയായിരിക്കുന്നു. അതേസമയം ഫ്രഞ്ച് ലീഗിൽ ലില്ലെയുടെ താഴെ രണ്ടാം സ്ഥാനം കൊണ്ട് പിഎസ്ജിയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു.
Post Your Comments