കൊല്ലം: നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വ്വീസ് റോഡുകള്‍ പണിയാതെയും കൊല്ലം ബൈപാസ്സില്‍ നിന്നും ടോള്‍ പിരിക്കാനുള്ള കേന്ദ്ര ഉപരിതല ഗതാഗതാ മന്ത്രാലയത്തിന്റെ നടപടികളെ തടയുമെന്ന് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും പറയുന്നു. ഇന്ന് രാവിലെ 8 മണി മുതല്‍ ടോള്‍ പിരിച്ച് തുടങ്ങാനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാരുടെയും കോർപ്പറേഷന്റെയും പ്രതികരണം. 25 മുതല്‍ 150 രൂപ വരെയാണ് ഇവിടെ വിവിധ വാഹനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക്.
Also Read:കോവിഡ് നിയമലംഘനം; ദുബായിൽ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധികൃതർ
ജനുവരിയിലാണ് പതിമൂന്ന് കിലോമീറ്റര്‍ നീളമുള്ള കൊല്ലം ബൈപാസ്സില്‍ നിന്നും ടോള്‍ പിരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ആദ്യം പിന്മാറി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍മ്മാണ നടത്തിയ പദ്ധതിക്ക് 352 കോടിരൂപയാണ് ചിലവായത്. ഇതില്‍ നിന്നും 176 കോടി പിരിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്ന് നാട്ടുകാർ ആരോപിച്ചു.
യു പി യില്‍ നിന്നുള്ള ഒരുകമ്പനിയെയാണ് ടോള്‍ പിരിക്കുന്നതിന്‍റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം. എന്നാല്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നാല് വരി പാതയും സര്‍വ്വീസ് റോഡുകളും പൂര്‍ത്തിയായതിന് ശേഷം ടോള്‍ പിരിച്ചാല്‍ മതിയെന്ന നിലപാടിലാണ് നാട്ടുകാര്‍.
Post Your Comments