ദുബായ്; ദുബായിൽ കോവിഡ് നിയമങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി അധികൃതർ. ദുബായിലെ വിവിധ മാളുകളിലെ ഷോപ്പുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ 31 സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. അധികൃതർ അനുവദിച്ച സമയത്തിനപ്പുറം ആളുകൾക്കിരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം നൽകിയതിനാണ് റെസ്റ്റേറന്റുകൾക്കും കഫേകൾക്കുമെതിരേ നടപടിയെടുത്തിരിക്കുന്നത്. മാസ്ക് ധരിക്കാത്തതും അകലം പാലിക്കാത്തതിനും അധികൃതർ കേസെടുത്തു.
നായിഫ്, അൽ റിഗ്ഗ, നഖീൽ, മുസല്ല, അൽ മുറാർ, അൽബരാഹ, അൽ ഹുദൈബ, അൽ ധിയഫ, വിവിധ ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലായാണ് നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിരിക്കുന്നത്.
Post Your Comments