Latest NewsNewsIndia

കോവിഡാനന്തര പ്രശ്‌നങ്ങൾ; കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ ആശുപത്രിയിൽ

കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also: മെയ് മാസത്തില്‍ മാത്രം ജില്ലയിലെ 8000ത്തോളം കുട്ടികള്‍ക്ക് കോവിഡ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍

മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.നീരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഏപ്രിൽ 21-നായിരുന്നു രമേശ് പൊഖ്രിയാലിന് കോവിഡ് പോസീറ്റീവായത്. പിന്നീട് അദ്ദേഹം രോഗമുക്തി നേടുകയും ചെയ്തിരുന്നു.

Read Also: സ്പുട്‌നിക് V വാക്‌സിന്റെ മൂന്നാം വിഹിതം ഇന്ത്യയിലെത്തി; വാക്‌സിൻ ഇറക്കുമതി ഹബ്ബായി ഹൈദരാബാദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button