സതാംപ്ടൺ: ഇംഗ്ലണ്ടിൽ ക്രിക്കറ്റ് മത്സരങ്ങൾക്കായി കാണികളെ അനുവദിക്കാൻ തീരുമാനം. വരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായിരിക്കും ആദ്യം കാണികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. 4000 കാണികളെ മത്സരം കാണുവാൻ അനുവദിക്കാനാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തീരുമാനമെടുത്തിരിക്കുന്നത്. സതാംപ്ടണിൽ വെച്ച് നടക്കുന്ന ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിലെ ഹാംഷയർ ലെസ്റ്റർ മത്സരത്തിനും 1500 കാണികളെ അനുവദിച്ചിട്ടുണ്ട്.
ജൂൺ 18ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കുന്ന വേദി കൂടിയാണ് സതാംപ്ടൺ. 2019 സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടിൽ ഒരു ക്രിക്കറ്റ് മത്സരത്തിന് കാണികളെ അനുവദിക്കുന്നത്. നാളെ ആരംഭിക്കുന്ന കൗണ്ടി മത്സരങ്ങൾക്കും കാണികളെ അനുവദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read Also:- അർടുറോ വിദാലിന് കോവിഡ്; ലോക കപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇല്ല
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാന്റ് ഇന്ത്യയെ തകർത്തെറിയുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ പറഞ്ഞു. ഡ്യൂക്ക്ബോളിൽ കൂടുതൽ കളിച്ചതിന്റെ അനുഭവസമ്പത്ത് ന്യൂസിലാന്റിന് ഗുണം ചെയ്യുമെന്നും അനായാസം വിജയം കിവികൾ നേടുമെന്നാണ് മൈക്കൽ വോണിന്റെ പ്രവചനം.
Post Your Comments