KeralaLatest NewsNews

തൃശൂർ ജില്ലയിലെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തൃശൂർ ജില്ലയിൽ ഇന്ന് സമ്പർക്കം വഴി 1586 പേർക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂർ: തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 1598 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2157 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 10,523 പേരാണ് നിലവിൽ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 77 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

Read Also: പാലക്കാട് ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ അറിയാം

2,37,638 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,25,719 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.38% ആണ്.

ജില്ലയിൽ ഇന്ന് സമ്പർക്കം വഴി 1586 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തിയ 5 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 2 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഇനി ഫീസില്ല; കരട് വിജ്ഞാപനം പുറത്തിറക്കി ഗതാഗത മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button