ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ പുതുക്കുന്നതിന് ഇനി ഫീസില്ല. കേന്ദ്ര ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം. ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് ഫീസ് ഒഴിവാക്കുകയാണെന്നാണ് കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്.
Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ഇക്കാര്യത്തിൽ എതിരഭിപ്രായമുള്ളവർ ഒരു മാസത്തിനുള്ളിൽ ഗതാഗത മന്ത്രാലയത്തെ അറിയിക്കണമെന്നാണ് നിർദ്ദേശം. പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക. ഇലകട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments