KeralaLatest NewsNews

പാലക്കാട് ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ അറിയാം

സമ്പർക്കത്തിലൂടെ 1282 പേർക്ക് രോഗബാധ

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് 2,178 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1282 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 889 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 7 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Read Also: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഇനി ഫീസില്ല; കരട് വിജ്ഞാപനം പുറത്തിറക്കി ഗതാഗത മന്ത്രാലയം

2979 പേർ ജില്ലയിൽ ഇന്ന് രോഗമുക്തി നേടി. 10140 പേർക്കാണ് ജില്ലയിൽ പരിശോധന നടത്തിയത്. 21.48 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 17118 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ, കാസർകോട് ജില്ലകളിലും 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും 4 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 9 പേർ എറണാകുളം ജില്ലയിലും 10 പേർ വീതം കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 65 പേർ തൃശ്ശൂർ ജില്ലയിലും 136 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Read Also: മഹാരാഷ്ട്രയില്‍ എന്‍സിപി നേതാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് ഫട്‌നാവിസ്; ശിവസേനയുടെ ഉറക്കം കെടുത്തി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button