ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 623 പേർക്ക് മാത്രമാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടർന്നുണ്ടായ മരണ നിരക്കിലും ഡൽഹിയിൽ കുറവുണ്ടായിട്ടുണ്ട്.
Read Also: കോവിഡാനന്തര പ്രശ്നങ്ങൾ; കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ ആശുപത്രിയിൽ
62 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. 0.88 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ രണ്ടാം ദിവസമാണ് ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെ നിൽക്കുന്നത്. 1423 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 10,178 പേരാണ് നിലവിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്.
കോവിഡ് വൈറസ് വ്യാപനത്തിന് തടയിടാനായി കർശന നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഫലമായാണ് കോവിഡ് കേസുകളിൽ കുറവുണ്ടായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Read Also: സ്പുട്നിക് V വാക്സിന്റെ മൂന്നാം വിഹിതം ഇന്ത്യയിലെത്തി; വാക്സിൻ ഇറക്കുമതി ഹബ്ബായി ഹൈദരാബാദ്
Post Your Comments