KeralaLatest NewsNewsIndia

പൂപ്പലും ഫംഗസും തടയുന്ന ഗേരു മിട്ടി എന്ന ചുവന്ന മണ്ണിനെയും കാവി‌വൽക്കരണമാക്കി പ്രമേയം; പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ

ലക്ഷദ്വീപിലെ തെങ്ങുകളിലെ 'കാവി' നിറത്തിനു പിന്നിലെ വസ്തുത എന്തെന്ന് വ്യക്തമാക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്ന ആവശ്യവുമായി കേരള നിയമസഭ സംയുക്തമായി പാസാക്കിയ പ്രമേയത്തിൽ ഏറ്റവും ശ്രദ്ധേയമായ വാക്കായിരുന്നു ലക്ഷദ്വീപിലെ തെങ്ങുകളിലെ ‘കാവിവൽക്കരണം’. ദ്വീപിലെ തെങ്ങുകളിൽ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച ‘കാവിവൽക്കരണം’ ഇപ്പോള്‍ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആരോപിച്ചത്.

എന്നാൽ, ലക്ഷദ്വീപിലെ തെങ്ങുകളിലെ ‘കാവി’ നിറത്തിനു പിന്നിലെ വസ്തുത എന്തെന്ന് വ്യക്തമാക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഫംഗസ് ബാധ, പൂപ്പൽ എന്നിവ തടയാൻ പരമ്പരാഗതമായി വൃക്ഷങ്ങളിൽ ലേപനം ചെയ്യുന്ന വസ്തുക്കളാണ് ഗേരു മിട്ടി എന്ന ചുവന്ന മണ്ണും കുമ്മായവുമാണ് ലക്ഷദ്വീപിലെ തെങ്ങുകളിലെ ‘കാവി’ നിറമെന്ന് ശ്രീജിത്ത് പണിക്കർ വ്യക്തമാക്കുന്നു. ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

തെങ്ങുകളിലെ “കാവിവൽക്കരണം”!
നമ്മുടെ നിയമസഭാ പ്രമേയ ചർച്ചയിൽ പോലും ഇടം പിടിച്ചിരിക്കുകയാണ് ലക്ഷദ്വീപ് തെങ്ങുകളിലെ “കാവിവൽക്കരണം”.
എന്താണ് വാസ്തവം? ഫംഗസ് ബാധ, പൂപ്പൽ എന്നിവ തടയാൻ പരമ്പരാഗതമായി വൃക്ഷങ്ങളിൽ ലേപനം ചെയ്യുന്ന വസ്തുക്കളാണ് ഗേരു മിട്ടി എന്ന ചുവന്ന മണ്ണും കുമ്മായവും. ലക്ഷദ്വീപിൽ മാത്രമല്ല, ഇന്ത്യയിലെ പല സ്ഥലങ്ങളിലും വൃക്ഷസംരക്ഷണത്തിനായി ഈ രീതി പിന്തുടരുന്നുണ്ട്.

അടുത്ത കാലത്തെ ഒരു സംഭവകഥ പറയാം. കുറച്ചു നാളുകൾക്കു മുൻപ് മലേഷ്യയിലെ കേദാഹ് സല്ലെഹുദീൻ (സുൽത്താൻ) മുംബൈ സന്ദർശിച്ചിരുന്നു. മുംബൈയിലെ വൃക്ഷങ്ങളിൽ “കാവിവൽക്കരണം” നടത്തിയിരിക്കുന്നത് എന്തിനെന്ന് അദ്ദേഹം അന്വേഷിച്ചു. വൃക്ഷസംരക്ഷണമാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചു. തുടർന്ന് മലേഷ്യയിലേക്ക് മടങ്ങിയ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരം മുംബൈയിലെ മലേഷ്യൻ കോൺസൽ ജനറൽ സൈനൽ അസ്ലാൻ മുഹമ്മദ് നാദ്സിർ ബൈക്കുള്ളയിലെ ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യാനവകുപ്പിൽ എത്തി. ഗേരു മിട്ടിയും ചുണ്ണാമ്പും ചേർത്തുള്ള വൃക്ഷസംരക്ഷണത്തെ കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ. (ചിത്രം ചുവടെ) അപ്പോൾ തുടങ്ങുകയല്ലേ? ഇസ്ലാം ഔദ്യോഗിക മതമായ മലേഷ്യയിൽ നരേന്ദ്ര മോദി വൃക്ഷങ്ങളിൽ കാവിവൽക്കരണം നടപ്പാക്കുന്നതിനെതിരായ അടുത്ത പ്രമേയം? (വൃക്ഷ ജോക്ക് പറഞ്ഞ പണിക്കരെ ചാനൽ ചർച്ചകളിൽ ബഹിഷ്കരിക്കുക).

shortlink

Related Articles

Post Your Comments

Related Articles


Back to top button