
അബുദാബി: യുഎഇയില്‍ കുട്ടികളെ ശ്രദ്ധിക്കാത്ത മാതാപിതാക്കൾക്ക് ഇതാ വരുന്നു പണി. പുതിയ മുന്നറിയിപ്പുമായിട്ടാണ് യുഎഇയിലെ കോടതി രംഗത്ത് എത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കാതിരിക്കുന്നതും അവരെ അവഗണിക്കുന്നതും രാജ്യത്ത് നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ അറിയിക്കുകയുണ്ടായി. ഇത്തരത്തില്‍ കുട്ടികളെ ശ്രദ്ധിക്കാതിരിക്കുന്നവർക്ക് 5000 ദിര്‍ഹം പിഴ ലഭിക്കുമെന്നും യുഎഇ പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ അറിയിക്കുകയുണ്ടായി.
മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ ഒറ്റയ്ക്ക് വിടുന്നത് യുഎഇ ഫെഡറല്‍ നിയമം 03ന്റെ 35-ാം ആര്‍ട്ടിക്കിള്‍ പ്രകാരം കുറ്റകരമാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സംവിധാനമൊരുക്കേണ്ടതും രക്ഷിതാക്കളുടെ കടമയാണ്. ഇവയില്‍ വീഴ്‍ച വരുത്തിയാല്‍ 5000 ദിര്‍ഹം പിഴയ്‍ക്ക് പുറമെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്ന് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നൽകുകയുണ്ടായി.
Post Your Comments