Latest NewsKeralaIndia

എസ്എഫ്ഐ നടത്തിയ ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ ഓണ്‍ലൈന്‍ കലോത്സവത്തിനിടെ അശ്ലീല വീഡിയോ; പരാതി

ശനിയാഴ്ച രാത്രി 7ന് ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണു സംഭവം.

മാനന്തവാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഓണ്‍ലൈന്‍ കലോത്സവത്തിനിടെ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചതായി പരാതി. ശനിയാഴ്ച രാത്രി 7ന് ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണു സംഭവം. വയനാട് ഗവ. എന്‍ജിനീയറിങ് കോളജ് എസ്‌എഫ്‌ഐ യൂണിറ്റ് നടത്തിയ ഓണ്‍ലൈന്‍ കലോത്സവത്തിനിടെയാണ് സാമൂഹിക വിരുദ്ധര്‍ അശ്ലീല വിഡിയോ പ്രദര്‍ശിപ്പിച്ചെന്നു പരാതി വന്നത്.

ഉദ്ഘാടനം അലങ്കോലപ്പെടുത്താനായി ചിലര്‍ ബോധപൂര്‍വം അശ്ലീല വിഡിയോകള്‍ പ്രദര്‍ശിപ്പിച്ചെന്നാണു പരാതി. ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താന ഓണ്‍ സ്റ്റേജ് മത്സരങ്ങളും കവി മുരുകന്‍ കാട്ടാക്കട ഓഫ് സ്റ്റേജ് മത്സരങ്ങളും ഉദ്ഘാടനം ചെയ്ത പരിപാടിയിലാണ് സംഭവം.

മീറ്റില്‍ കുട്ടികളും മാതാപിതാക്കളുമായി ധാരാളം പ്രേക്ഷകരുണ്ടായിരുന്നു.എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി തലപ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button