Latest NewsIndiaNews

കുട്ടികളുടെ അശ്ലീല വീഡിയോകളുടെ ലിങ്കുകള്‍ ; ട്വിറ്ററിനെതിരെ പോക്സോ കേസ്

ഗൂഗിള്‍,​ ട്വിറ്റര്‍,​ വാട്സാപ്പ്,​ ആപ്പില്‍ ഇന്ത്യ എന്നിവര്‍ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ സമാന പരാതി ഉന്നയിച്ചിരുന്നു.

ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ ട്വിറ്ററിൽ ഉണ്ടെന്ന പരാതിയുമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം ട്വിറ്ററിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.

”13 വയസു മുതലുള്ളവര്‍ക്ക് ട്വിറ്റര്‍ അക്കൗണ്ട് നല്‍കുന്നുണ്ട്. ഈ സാമൂഹിക മാദ്ധ്യമത്തിലാകട്ടെ അശ്ലീല വീഡിയോകളും അധികമാണ്. ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണം. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വരെ കുട്ടികള്‍ക്ക് ട്വിറ്ററില്‍ പ്രവേശനം നല്‍കരുത്. ഐ.ടി മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഈ വിഷയത്തില്‍ വേണം ” കമ്മിഷന്‍ ആവശ്യപ്പെട്ടു.

read also: ബംഗാള്‍ ചീഫ് സെക്രട്ടറി ഇനി മമതയുടെ മുഖ്യ ഉപദേശകൻ; മമതയുടെ നാടകീയ നീക്കങ്ങള്‍

കഴിഞ്ഞ വര്‍ഷം ഗൂഗിള്‍,​ ട്വിറ്റര്‍,​ വാട്സാപ്പ്,​ ആപ്പില്‍ ഇന്ത്യ എന്നിവര്‍ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ സമാന പരാതി ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button