COVID 19KeralaLatest NewsNewsIndia

അതിഥികളെ സ്‌നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ലക്ഷദ്വീപ് ജനതയ്ക്ക് മേൽ കാവി അജണ്ട നടപ്പാക്കുന്നു: പിണറായി വിജയൻ

ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ ദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി ചേർന്നാണ് പ്രമേയം പാസാക്കിയത്. ലക്ഷദ്വീപ് ജനതയുടെ സമാധാന ജീവിതത്തെ കാവിവത്കരിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. അതിഥികളെ സ്നേഹവായ്പുകൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരു ജനതയെ അവരുടെ ദൈനംദിത ജീവിതത്തെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റുകയാണെന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കവേ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും അത് ചെയ്തവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. കുറ്റകൃത്യങ്ങൾ വളരെ അപൂർവ്വമായി മാത്രം നടക്കുന്ന ദ്വീപിൽ ഗുണ്ടാ ആക്ടിന്റെ ആവശ്യമെന്ത്? ഗുണ്ടാ ആക്ട് നടപ്പാക്കി വരുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനെ നേരിടാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഗുണ്ടാ ആക്ട് എന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.

Also read:ഗോത്രവിഭാഗത്തിലെ കുട്ടികള്‍ക്ക് വേണ്ടി നടത്തിവന്നിരുന്ന റസിഡന്‍സ് സ്കൂളിൽ 215 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍

ദ്വീപിലെ ജനങ്ങളുടെ വരുമാനമാർഗമാണ് മത്സ്യബന്ധനം. അതിനെ തകർക്കുന്ന നടപടികളാണ് ഇപ്പോൾ അഡ്മിനിസ്ട്രേറ്റർ സ്വീകരിച്ച് വരുന്നതെന്നും പ്രമേയം വിമർശിച്ചു. അവരുടെ ബോട്ടുകൾ സുക്ഷിച്ചിരുന്ന സ്ഥലങ്ങൾ രാത്രിയുടെ മറവിൽ തല്ലിത്തകർത്തു. ദ്വീപ് നിവാസികളുടെ പ്രധാനഭക്ഷണമായ ഗോമാംസവും നിരോധിച്ചു. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പാക്കുകയാണ് അഡ്മിനിസ്ട്രേറ്റർ ചെയ്യുന്നതെന്ന് പ്രമേയം ആരോപിച്ചു.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടുത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നു എന്ന ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button