Latest NewsIndiaNews

ജാതി അധിക്ഷേപം നടത്തി; പ്രമുഖ നടിക്കെതിരെ കേസ്

ന്യൂഡൽഹി: നടി യുവിക ചൗധരിക്കെതിരെ കേസ്. ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് യുവിക ചൗധരിക്കെതിരെ കേസെടുത്തിരിക്കുന്നത്. സമൂഹമാദ്ധ്യമത്തിലൂടെയാണ് യുവിക ജാതി അതിക്ഷേപം നടത്തിയത്. വീഡിയോ വൈറലായതോടെ ദളിത് സാമൂഹ്യ പ്രവർത്തകനായ രജത് കൽസാൻ നടിക്കെതിരെ പോലീസിൽ പരാതി നൽകി.

Read Also: ഓഫീസിനുള്ളിൽ ജീവനക്കാരിയെ കടന്നു പിടിച്ചു; നഗരസഭാ സൂപ്രണ്ടിന് സസ്‌പെൻഷൻ

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരിയാന പോലീസ് നടിക്കെതിരെ കേസെടുത്തത്. പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമം പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ദളിത് വിരുദ്ധ പരാമർശങ്ങൾ നടത്തിയ നടിക്കെതിരെ കടുത്ത നിയമ നപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

സംഭവം വിവാദമായതോടെ യുവിക മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. ഉപയോഗിച്ച് വാക്കിന്റെ അർത്ഥം അറിയില്ലായിരുന്നുവെന്നാണ് യുവിക നൽകിയ വിശദീകരണം. സംഭവത്തിൽ നടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Read Also: മോദി സർക്കാരിന്റെ ഏഴാം വാർഷികം മാതൃകാപരമായി ആഘോഷിച്ച് ബിജെപി; വീടുകളിൽ സാനിറ്റൈസേഷൻ നടത്തി എസ് സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button