നേമം: രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വർഷമാണിന്ന്. മോദിജി സർക്കാരിന്റെ ഏഴാം വാർഷികമെന്നും പറയാം. വാർഷികം കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നവർക്കിടയിൽ വ്യത്യസ്തനായി ബിജെപി നേതാവ് എസ് സുരേഷ്. മാതൃകാപരമായ രീതിയിലാണ് എസ് സുരേഷ് മോദി സർക്കാരിന്റെ ഏഴാം വാർഷികം ആഘോഷിക്കുന്നത്. വാർഷികവുമായി ബന്ധപ്പെട്ട് വീടുകളിൽ സാനിറ്റെസേഷൻ നടത്തി എസ് സുരേഷ്.
Also Read:വ്യാജ സർട്ടിഫിക്കറ്റ്; താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെതിരെ നടപടി
നേമം ആശുപത്രിക്ക് സമീപത്തെ ശാന്തിവിളയിലെ വീടുകളിലാണ് അദ്ദേഹം സാനിറ്റെസേഷൻ നടത്തിയത്. സേവനമാണ് സംഘടനയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഇതോടൊപ്പം, വീടുകൾ സാനിറ്റൈസേഷൻ നടത്തുന്നതിന്റെ വീഡിയോയും സുരേഷ് പങ്കുവെച്ചിട്ടുണ്ട്. ഈ ലോക്ക്ഡൗൺ സമയത്ത് നിരവധി സേവന പ്രവർത്തനങ്ങളാണ് എസ് സുരേഷിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്.
അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം വേണ്ടെന്ന് അണികളോട് ബിജെപി അറിയിച്ചിരുന്നു. കുട്ടികൾക്കും, സ്ത്രീകൾക്കും, കർഷകർക്കുമെല്ലാം വേണ്ട എല്ലാ സാമൂഹ്യ സുരക്ഷകളും സാമ്പത്തിക ഭദ്രതകളും ഇതിനോടകം തന്നെ ഉറപ്പാക്കിയിട്ടുണ്ട് മോദി സർക്കാർ. കടന്നു പോകും തോറും കൂടുതൽ മെച്ചപ്പെടുത്താനും തെറ്റുകൾ തിരുത്തി മുന്നേറാനും സർക്കാർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.
Post Your Comments