Latest NewsIndiaNews

ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട യുവതി കാമുകനേയും വകവരുത്തി : നാടിനെ നടുക്കി സംഭവം

ഭോപ്പാല്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട യുവതി കാമുകനായ ഭര്‍ത്താവിന്റെ സഹോദരനേയും വകവരുത്തി. മധ്യപ്രദേശിലാണ് സംഭവം. അഞ്ചുവര്‍ഷം മുമ്പാണ് ഭര്‍ത്താവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടത്. സംഭവത്തില്‍ യുവതി അറസ്റ്റിലായി. മധ്യപ്രദേശിലെ കോലാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്.

Read Also : കേന്ദ്രത്തിന്റെ ചെകുത്താന്‍ നയമാണ് പൗരത്വനിയമം, എം.വി.ജയരാജന്‍ : സംഘപരിവാറുകാരെ കരിവാരി തേച്ച് സി.പി.എം നേതാവ്

സംഭവത്തില്‍ കോലാറിന് സമീപം ധമഖേഡയില്‍ താമസിക്കുന്ന യുവതിയാണ് അറസ്റ്റിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ, ഭര്‍തൃസഹോദരനുമായ മോഹന്‍ എന്നയാളെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഒരു പുരുഷന്റെ മൃതദേഹം ഭോപ്പാലില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പന്നികള്‍ കടിച്ചുപറിച്ച് വികൃതമായ നിലയിലായിരുന്നു മൃതദേഹം.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധമഖേഡയില്‍ താമസിക്കുന്ന മോഹനാണ് മരിച്ചതെന്ന് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മോഹനൊപ്പം താമസിക്കുന്ന സഹോദരന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഇതോടൊപ്പം അഞ്ചുവര്‍ഷം മുമ്പ് നടത്തിയ ഭര്‍ത്താവിന്റെ കൊലപാതകവും സ്ത്രീ പൊലീസിനോട് വിവരിച്ചു.

ഭര്‍ത്താവിന്റെ സഹോദരനായ മോഹനൊപ്പം  ജീവിക്കാനാണ്
താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. മോഹനും താനും ചേര്‍ന്നാണ് ഭര്‍ത്താവിനെ കൊന്നത്. മൃതദേഹം വീട്ടില്‍തന്നെ കുഴിച്ചിട്ടു. തുടര്‍ന്ന് മോഹനൊപ്പമായിരുന്നു താനും മകനും താമസിച്ചുവന്നതെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ അടുത്തിടെ മോഹനുമായി വഴക്ക് പതിവായി. ഇതോടെയാണ് മകന്റെ സഹായത്തോടെ മോഹനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം നദിയില്‍ ഉപേക്ഷിച്ചത് മകനാണെന്നും സ്ത്രീ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button