ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നരേന്ദ്ര മോദിയോളം ജനകീയനായ ഒരു നേതാവ് മുൻപ് ഉണ്ടായിട്ടില്ല. ഒരുപക്ഷെ മോദി തരംഗം തന്നെയാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികമാണ് ഇന്ന്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം വേണ്ടെന്ന് അണികളോട് ബിജെപി അറിയിച്ചു. കോവിഡ് 19 നെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് നരേന്ദ്ര മോദി സർക്കാർ നയിക്കുന്നത്.
പ്രവർത്തനമികവിന്റെയും, കൃത്യമായ രാഷ്ട്രീയ സംവിധാനങ്ങളെയും നിലലനിർത്തിക്കൊണ്ടായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലം കടന്നു പോയത്. 5 വര്‍ഷം അധികാരത്തില്‍ ഇരുന്ന ശേഷം നരേന്ദ്ര മോദി സർക്കാർ വീണ്ടും ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയാണ് അധികാരത്തില്‍ തിരിച്ചു വന്നത്. ബിജെപിക്ക് ഇത് വലിയ വിജയമായിരുന്നു. പുല്‍വാമയ്ക്കു ശേഷമുള്ള ദേശീയ വികാരത്തിനൊപ്പം ഉജ്ജ്വലയും ജന്‍ധനും ഉള്‍പ്പടെ സാധാരണക്കാരിലേക്കെത്തിയ പദ്ധതികളും വിജയത്തില്‍ വലിയ പങ്കു വഹിച്ചു. അതിനുമപ്പുറം ദേശസ്നേഹത്തിന്റെയും സംസ്കാരത്തിന്റെയും തിരിച്ചു വരവ് കൂടിയായിരുന്നു മോദി ഗവണ്മെന്റിനെ ഒരുപടി മുന്നിലേക്കെത്തിച്ചത്. ആഘോഷങ്ങൾക്ക് ചെവികൊടുക്കാതെ പ്രധാനമന്ത്രിയും ആരോഗ്യപ്രവർത്തകരും ഇപ്പോഴും പോരാട്ടത്തിലാണ്. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്കായി പി എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയും മറ്റു ആനുകൂല്യങ്ങളുമൊക്കെ നൽകാനുള്ള തിരക്കിലാണ്. കോവിഡ് 19 ബാധിച്ചു മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപ നല്‍കും. പി എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുകകള്‍ വകയിരുത്തുക എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
കുട്ടികൾക്കും, സ്ത്രീകൾക്കും, കർഷകർക്കുമെല്ലാം വേണ്ട എല്ലാ സാമൂഹ്യ സുരക്ഷകളും സാമ്പത്തിക ഭദ്രതകളും ഇതിനോടകം തന്നെ ഉറപ്പാക്കിയിട്ടുണ്ട് മോദി സർക്കാർ. കടന്നു പോകും തോറും കൂടുതൽ മെച്ചപ്പെടുത്താനും തെറ്റുകൾ തിരുത്തി മുന്നേറാനും സർക്കാർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഒരുപക്ഷെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ മോദി ഗവണ്മെന്റിനെ പോലെ സാധാരണ ജനങ്ങൾക്ക് വേണ്ടി വിപ്ലവകരമായി നിലകൊണ്ട മറ്റൊരു ഗവണ്മെന്റും ഉണ്ടായിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം.
Post Your Comments