Latest NewsKeralaNewsIndia

രാജ്യത്തെ എല്ലാ പ്രതിരോധ മേഖലകളിലും സ്​ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നു: രാജ്​നാഥ്​ സിങ്​

ഝാന്‍സി: മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്തെ എല്ലാ പ്രതിരോധ മേഖലകളിലും സ്​ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്‌ സിങ്. ഇന്ത്യക്ക്​ ആവശ്യമായ 90 ശതമാനം പ്രതിരോധ സാമഗ്രികളുടെയും നിര്‍മാണം രാജ്യത്ത്​ ഉടന്‍ ആരംഭിക്കുമെന്നും 2024-25ഓടെ അഞ്ച്​ ബില്ല്യണ്‍ യു.എസ്​ ഡോളറിന്‍റെ പ്രതിരോധ സാമഗ്രികള്‍ കയറ്റുമതി​ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Also Read:മ​ക​നെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​യ പി​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

’65 മുതല്‍ 70 ശതമാനം വരെ പ്രതിരോധ സാമഗ്രികള്‍ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുന്നു. ആത്മനിര്‍ഭര്‍ ഭാരതിലേക്ക്​ മാറിയപ്പോള്‍ രാജ്യത്തിന്​ ആവശ്യമായ 65 ശതമാനം സാമഗ്രികളും ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്നു. നേരത്തേ ഒരു ഇറക്കുമതി രാജ്യമായാണ്​ ഇന്ത്യ അറിയപ്പെട്ടിരുന്നത്​. ഇപ്പോള്‍ 70ഓളം രാജ്യങ്ങളിലേക്ക്​ സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നു. ഇറക്കുമതി 35 ശതമാനം മാത്രവും’ രാജ്നാഥ്‌ സിങ് പറഞ്ഞു.

‘പ്രധാനമ​ന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരത്​ പരിശ്രമ ഫലമായാണ്​ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നതിന്​ ശേഷം പൊലീസ്​, അര്‍ധ സൈനിക സേനകളില്‍ സ്​ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചു’, പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button