ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പൊതുമേഖല എണ്ണ കമ്പനി ഒ.എന്‍.ജി.സി, പി.എം കെയേഴ്സ് ഫണ്ടിലേക്ക് 100 കോടി നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ അത് പ്രതിരോധിക്കാനാണ് പണം നല്‍കുന്നതെന്നാണ് ഒ.എന്‍.ജി.സിയുടെ വിശദീകരണം.
ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് പണം നല്‍കിയതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കോവിഡിനൊപ്പം എച്ച്3എന്‍2 പ്രതിരോധത്തിനും തുക വിനിയോഗിക്കും. കോവിഡിന്റെ ഒന്നാം തരംഗം രൂക്ഷമായ 2020 ഏപ്രിലില്‍ 300 കോടി പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു.
നേരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 1000 കോടി രൂപ പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു. കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് 70 കോടി രൂപയും ഒ.എന്‍.ജി.സി നല്‍കിയിരുന്നു. ഒ.എന്‍.ജി.സിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി രംഗത്തെത്തിയിരുന്നു.
Post Your Comments