Latest NewsKeralaNews

കുട്ടികളാണ് ഈ രാജ്യത്തിന്‍റെ ഭാവി; 23 വയസാകുമ്പോള്‍ ഓരോ കുട്ടിക്കും പത്തുലക്ഷം രൂപ ധനസഹായം; കുറിപ്പുമായി വി മുരളീധരൻ

പതിനെട്ടു വയസുമുതല്‍ ഓരോ കുട്ടിക്കും സ്റ്റൈപന്‍ഡ് ലഭ്യമാക്കും...… 23 വയസാകുമ്പോള്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്ന് ഓരോ കുട്ടിക്കും പത്തുലക്ഷം രൂപ ധനസഹായം...

രാജ്യത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ്. ഇതിനായി 10 ലക്ഷം രൂപ പി.എം കെയേഴ്‌സ്ഫണ്ടില്‍ നിന്നും മാറ്റിവെക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ധനസഹായത്തിന് പൂർണ പിന്തുണ നൽകി കേന്ദ്രമന്ത്രി വി മുരളീധരൻ. കോവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് ഇനി ആശങ്ക വേണ്ട എന്ന കുറിപ്പോടുകൂടിയാണ് മുരളീധരൻ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് ഇനി ആശങ്ക വേണ്ട… അവരുടെ ശോഭനമായ ഭാവിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി…
കോവിഡില്‍ മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികളെ ഏറ്റെടുക്കുമെന്ന് കഴിഞ്ഞമാസം തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു..
രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍കളുടെ ജീവിതച്ചിലവ്, വിദ്യാഭ്യാസം, ഭാവി എന്നിവ സുരക്ഷിതമാക്കുന്നതിന് താഴെപ്പറയുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്..

Read Also: അതിവേഗം പടരുന്ന അപകടകാരി; വിയറ്റ്‌നാമിൽ കോവിഡിന്റെ പുതിയ വകഭേദത്തെ കണ്ടെത്തി

പതിനെട്ടു വയസുമുതല്‍ ഓരോ കുട്ടിക്കും സ്റ്റൈപന്‍ഡ് ലഭ്യമാക്കും……
23 വയസാകുമ്പോള്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്ന് ഓരോ കുട്ടിക്കും പത്തുലക്ഷം രൂപ ധനസഹായം… കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കും…… ഉന്നതപഠനത്തിന് വിദ്യാഭ്യാസവായ്പ്പ ലഭ്യമാക്കും, അതിന്‍റെ പലിശ പിഎംകെയറില്‍ നിന്ന് നല്‍കും.. പതിനെട്ട് വയസുവരെ ആയുഷ്‌മാന്‍ പദ്ധതിയുടെ കീഴില്‍ 5 ലക്ഷം രൂപയുടെ ആരോഗ്യഇന്‍ഷുറന്‍സ് ഈ കുട്ടികള്‍ക്ക് ലഭ്യമാകും.. ഇന്‍ഷുറന്‍സ് പ്രീമിയവും പിഎം കെയറില്‍ നിന്ന് നല്‍കും.. കുട്ടികളാണ് ഈ രാജ്യത്തിന്‍റെ ഭാവിയെന്നും അവരുടെ സംരക്ഷണം നമ്മുടെ കടമയാണെന്നും ഓര്‍മ്മിപ്പിക്കുന്നു പ്രധാനമന്ത്രി…

http://

shortlink

Related Articles

Post Your Comments

Related Articles


Back to top button