ന്യൂഡല്‍ഹി: പി.എം കെയേഴ്സ് ഫണ്ടിന് പുതിയ ട്രസ്റ്റിമാരായി. ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ്, ലോക്സഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട എന്നിവരെ പുതിയ ട്രസ്റ്റിമാരായി നാമനിര്‍ദ്ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പി.എം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റി ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം.
Read Also: എമർജൻസി ഫോൺ ലൈൻ 999 സാങ്കേതിക തകരാർ നേരിടുന്നു: അറിയിപ്പുമായി അജ്മാൻ പോലീസ്
പി.എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ ഉള്‍പ്പടെയുള്ള പി.എം കെയേഴ്സ് ഫണ്ടിന്റെ സഹായത്തോടെ നടപ്പാക്കിയ വിവിധ സംരംഭങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. പി.എം കെയേഴ്സ് ഫണ്ടിന്റെ ഉപദേശക സമിതിയുടെ രൂപീകരണത്തിനായി മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹ്റിഷി, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ സുധാ മൂര്‍ത്തി, ടീച്ച് ഫോര്‍ ഇന്ത്യയുടെ സഹസ്ഥാപകനും ഇന്‍ഡികോര്‍പ്സിന്റെയും പിരമല്‍ ഫൗണ്ടേഷന്റെയും മുന്‍ സിഇഒയുമായ ഡോ. ആനന്ദ് ഷാ എന്നിവരെ നാമനിര്‍ദ്ദേശം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.
Post Your Comments