COVID 19KeralaNattuvarthaLatest NewsIndiaNews

വറുതിക്കാലത്തും കേരളത്തിൽ പൂഴ്ത്തിവെയ്പ്പ് ; അനധികൃതമായി സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടിച്ചെടുത്തു

ഇത് ഇവിടുത്തെ മാത്രം പ്രശ്നമല്ല. കേരളത്തിലെ പല പൊതുവിതരണ കേന്ദ്രങ്ങളിലും ഇതേ പ്രശ്നമുണ്ട്. സർക്കാർ കൂടുതൽ അന്വേഷണം വ്യാപിപ്പിക്കണം. കൂടുതൽ അറസ്റ്റുകൾ നടക്കണം.

കഴക്കൂട്ടം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിൽ പൂഴ്ത്തിവെയ്പ്പ് സ്ഥിരം കാഴ്ചയാകുന്നു.
കഠിനംകുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന 51 ചാക്ക് റേഷന്‍ അരിയും 12 ചാക്ക് ഗോതമ്പും പൊലീസ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഠിനംകുളം എസ് എച്ച്‌. ഒ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പുതിയ ചാക്കുകളിലാക്കിയ റേഷനരിയും ഗോതമ്പും പിടിച്ചെടുത്തത്. ഇത്രയും ഭീകരമായ ഒരു സാമൂഹികാന്തരീക്ഷത്തിലും പൂഴ്ത്തിവെയ്പ്പുകൾ തുടരുന്നു എന്നുള്ളത് ഭീതിപടർത്തുന്ന ഒന്നാണ്.

Also Read:സമൂഹമാദ്ധ്യമങ്ങളുടെ സുരക്ഷാചട്ടം ദുർബലമാക്കുന്നു ; കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നയത്തിനെതിരെ സിപിഎം

അടച്ചുപൂട്ടിയ വാടകമുറികളിലായിരുന്നു ചാക്കുകള്‍ സൂക്ഷിച്ചിരുന്നത്. കടമുറിയുടെ പൂട്ട് പൊട്ടിച്ചാണ് പൊലീസ് അകത്തുകടന്നത്. പരിശോധനയ്ക്ക് ശേഷം കടമുറികള്‍ സീല്‍ ചെയ്‌തു.
കേരളത്തിലെ ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അവർക്ക് തന്നെ അവകാശപ്പെട്ട ഈ ഭക്ഷ്യധാന്യങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ കൃത്യമായ നടപടികൾ ഒന്നും കൈക്കൊള്ളുന്നില്ല.

വിഴിഞ്ഞം വെങ്ങാനൂര്‍ സ്വദേശി സക്കീറിനെതിരെ സംഭവവുമായി ബന്ധപ്പെട്ട് കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷെ ഇത് ഇവിടുത്തെ മാത്രം പ്രശ്നമല്ല. കേരളത്തിലെ പല പൊതുവിതരണ കേന്ദ്രങ്ങളിലും ഇതേ പ്രശ്നമുണ്ട്. സർക്കാർ കൂടുതൽ അന്വേഷണം വ്യാപിപ്പിക്കണം. കൂടുതൽ അറസ്റ്റുകൾ നടക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button