
തിരുവനന്തപുരം: ലോകത്തെ തന്നെ വെല്ലുവിളിച്ചു കൊണ്ടാണ് കോവിഡ് 19 പുതിയ ജനിതക മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്.
രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും കേരളത്തിലെ മരണനിരക്ക് കൂടുന്നത് വലിയ ആശങ്ക പടർത്തിയിട്ടുണ്ട്. ഇപ്പോൾ കൊവിഡ് വ്യാപനത്തില്‍ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നു. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്നാമില്‍ കണ്ടെത്തി. അതിവേഗം വ്യാപിക്കാനുള്ള കഴിവ് തന്നെയാണ് വൈറസ് ഈ മാറ്റങ്ങളിലൂടെ നേടിയെടുക്കുന്നത്.
Also Read:പ്രതിഷേധങ്ങൾക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപിൽ; നേരിൽ കാണാൻ സർവ്വകക്ഷി നേതാക്കൾ
വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്. മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. 6856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്നാമില്‍ കൊവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ 47 പേര്‍ മരിച്ചു. വിയറ്റ്നാമില്‍ വാക്സീനേഷനും പുരോഗമിക്കുകയാണ്. എന്നാൽ വാക്‌സിൻ എടുത്തവരിലും രോഗം വരുന്നത് ആശങ്ക പടർത്തുന്നുണ്ട്.
ആറുമാസത്തിനുള്ളിൽ കോവിഡ് 19 മൂന്നാം തരംഗം രൂപപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ സാഹചര്യം പോലും മറികടക്കാൻ കഴിയാതെ പകച്ചു നിൽക്കുകയാണ് രാജ്യങ്ങൾ. പലയിടത്തും ജോലി നഷ്ടപ്പെട്ട മനുഷ്യർ ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അതുമൂലം കവർച്ചകളും മറ്റു അതിക്രമങ്ങളും കൂടുതൽ വർധിച്ചേക്കാം.
# ഒന്നിച്ചു മുന്നേറാം
ചെറുത്തു തോൽപ്പിക്കാം.
വ്യക്തി ശുചിത്വം,
കോവിഡ് മാനദണ്ഡങ്ങൾ എന്നിവ പാലിക്കുക.
Post Your Comments