റാഞ്ചി : അഞ്ച് വർഷം മുമ്പ് ഒരു വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ 55 കാരൻ കോവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയ ശേഷം നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടർമാർ. ഉത്തരസര പഞ്ചായത്ത് പ്രദേശത്തെ സൽഗാദിഹ് ഗ്രാമത്തിൽ താമസിക്കുന്ന മുണ്ട എന്നയാളാണ് എഴുന്നേറ്റ് നടന്നതെന്നും ഡോക്ടർമാർ പറയുന്നു.സംഭവത്തെ കുറിച്ച് വാർത്ത പ്രചരിച്ചതോടെ മൂന്നംഗ മെഡിക്കൽ ടീമിനെ രൂപീകരിച്ച് സർക്കാർ ഇക്കാര്യം അന്വേഷിക്കണമെന്നും അവർ പറഞ്ഞു.
ജനുവരി നാലിനാണ് ഒരു അംഗൻവാടി വർക്കർ മുണ്ടയ്ക്ക് കോവിഷീൽഡ് വാക്‌സിൻ നൽകിയത്. തുടർന്ന് മുണ്ട സംസാരിക്കാനും ചലിക്കാനും തുടങ്ങിയെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറഞ്ഞതായി പീറ്റർവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ചുമതലയുള്ള ഡോക്ടർ അൽബെല കെർക്കറ്റ പറഞ്ഞു.
Read Also : ‘ഞങ്ങളുടെ പിതാവ് വേട്ടയാടപ്പെടുകയായിരുന്നു’: ഫ്രാങ്കോയെ വെറുതെ വിട്ടതിൽ ലഡ്ഡു വിതരണം ചെയ്ത് വിശ്വാസികൾ
സംഭവത്തിൽ പരിശോധനയ്ക്കായി മൂന്നംഗ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ബൊക്കാറോ സിവിൽ സർജൻ ഡോ.ജിതേന്ദ്ര കുമാർ വ്യക്തമാക്കി.
Post Your Comments