COVID 19KeralaNattuvarthaLatest NewsNews

പ്രതിസന്ധികൾ ഒന്നുമില്ല, എല്ലാം കൃത്യം, കോവിഡ് രോഗികളെ ചികിത്സിക്കാൻ സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജം: വീണ ജോർജ്

തിരുവനന്തപുരം: കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഒരുതരത്തിലുള്ള പ്രതിസന്ധിയുമില്ലെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോര്‍ജ്ജ്. മെഡിക്കല്‍ കോളജുകളില്‍ ഐസിയു ബെഡ്ഡുകളുടേയോ, ഓക്‌സിജന്റെയോ കുറവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ക്യാൻസറിനെ തടയാൻ ഈ പഴങ്ങൾ കഴിക്കൂ

‘ആശുപത്രി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമില്ല. കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല’- മന്ത്രി അറിയിച്ചു.

‘മെഡിക്കല്‍ കോളജുകളില്‍ പ്രതിസന്ധിയെന്ന പ്രചാരണം വാസ്തവിരുദ്ധമാണ്. അത്തരത്തിലുള്ള പ്രചരണങ്ങളിൽ വീഴരുത്. സുരക്ഷിതരായിരിക്കാൻ ശ്രമിക്കുക. അനാവശ്യ യാത്രകൾ ചെയ്യാതിരിക്കുക, എല്ലാം ശരിയാകും’-വീണ ജോർജ്ജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button