Latest NewsNewsInternational

‘കോവിഡ്​ വാക്​സിനെടുത്ത്​​ ഷേക്​സ്​പിയര്‍ വിടവാങ്ങി’; വാർത്തയിൽ ഞെട്ടി രാജ്യം

വാര്‍വിക്​ഷയര്‍ സ്വദേശിയായ 81 കാരന്‍ വില്യം ബില്‍ ഷേക്​സ്​പിയര്‍ ഫൈസര്‍ വാക്​സിന്‍ സ്വീകരിച്ച്‌​ ചരിത്രത്തി​ലെ ഇതു സ്വീകരിക്കുന്ന ആദ്യ പുരുഷനായിരുന്നു.

ബ്യൂണസ്​ ഐറിസ്​: ഇംഗ്ലീഷ്​ ഭാഷയെ ലോകത്തോളമുയര്‍ത്തിയ മഹാനായ എഴുത്തുകാരന്‍ വില്യം ഷേക്​സ്​പിയര്‍ കോവിഡ്​ വാക്​സിനെടുത്ത് മരിച്ചെന്ന വാർത്തയുമായി അര്‍ജന്‍റീന ടി.വി. കഴിഞ്ഞ വ്യാഴാഴ്​ചയായിരുന്നു (മെയ്-27) രാജ്യം ഞെട്ടിയ വാര്‍ത്ത ബ്രേക്​ ചെയ്​തത്​. കോവിഡ്​ വാക്​സിന്‍ സ്വീകരിച്ച്‌​ അഞ്ചു മാസത്തിനു ശേഷമായിരുന്നു മരണം എന്നുകൂടി അവതാരകന്‍ പറഞ്ഞു.

Read Also: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം, വിശദ അന്വേഷണം വേണമെന്ന് അറബ് രാജ്യങ്ങള്‍ : വിയോജിപ്പ് രേഖപ്പെടുത്തി അമേരിക്ക

”നമുക്കെല്ലാം അറിയുന്ന പോലെ അദ്ദേഹം ഇംഗ്ലീഷ്​ ഭാഷയിലെ ഏറ്റവും മഹാനായ എഴുത്തുകാരില്‍ ഒരാളായിരുന്നു- എനിക്ക്​ എന്റെ മാസ്​റ്ററും. ആദ്യമായി കൊറോണ വാക്​സിന്‍ സ്വീകരിച്ച ആളായിരുന്നു. 81ാം വയസ്സില്‍ ഇംഗ്ലണ്ടില്‍ അദ്ദേഹം വിടവാങ്ങി”- കനാല്‍ 26 എന്ന ടെലിവിഷന്‍ ചാനലിനാണ്​ അബദ്ധം പിണഞ്ഞത്​. വാര്‍ത്ത അങ്ങാടിപ്പാട്ടായതോടെ നിരവധി പേരാണ്​ പരിഹാസവുമായി എത്തിയത്​. വാര്‍വിക്​ഷയര്‍ സ്വദേശിയായ 81 കാരന്‍ വില്യം ബില്‍ ഷേക്​സ്​പിയര്‍ ഫൈസര്‍ വാക്​സിന്‍ സ്വീകരിച്ച്‌​ ചരിത്രത്തി​ലെ ഇതു സ്വീകരിക്കുന്ന ആദ്യ പുരുഷനായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ച വാര്‍ത്ത നല്‍കുമ്പോഴാണ്​ 1616ല്‍ വിടവാങ്ങിയ ഇതിഹാസ പുരുഷനുമായി മാറിയത്​. ”ഇത്രയും മഹാനായ മനുഷ്യന്റെ വിടവാങ്ങല്‍ നമ്മെ ഏവരെയും ഞെട്ടിക്കുന്നും കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട്​ അറിയിക്കുമെന്നു’​ കൂടി അവര്‍ പറഞ്ഞുകളഞ്ഞു.

shortlink

Post Your Comments


Back to top button