കഴിഞ്ഞ ഒരു മാസത്തിനെ സോഷ്യൽ മീഡിയകളിൽ തരംഗമായ മൂന്ന് സേവ് ക്യാമ്പെയിനുകളുണ്ട്. സേവ് കർഷകർ, സേവ് പലസ്തീൻ, സേവ് ലക്ഷദ്വീപ്. സെലക്ടീവ് സേവ് ക്യാമ്പെയിനുകളെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. ഇതുവരെ സേവ് ഹാഷ്ടാഗോടു കൂടി വൈറലായ ക്യാമ്പെയിനുകളുടെ ലിസ്റ്റിനൊപ്പം ഇന്ന് വീണ്ടും തലപൊക്കിയ സേവ് സി എ എയും ജിതിൻ പരിഹസിക്കുന്നുണ്ട്. ഇത്തരം സേവ് ക്യാമ്പെയിൻ അവസാനിക്കുക സേവ് ജനാധിപത്യം എന്നതിലായിരിക്കുമെന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു.
അബ്ദുൾ നാസർ മഅദനി മുതൽ പൃഥ്വിരാജ് വരെയുള്ള സേവ് ക്യാമ്പെയിനെയാണ് ജിതിൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്. കശ്മീർ, ജെ എൻ യു, അമ്മിണി കൗർ, ജാമിയ, കാപ്പൻ, ദളിത്, ന്യൂനപക്ഷം, റോഹിങ്ക്യൻസ്, കർഷകർ, ബാബറി മസ്ജിദ്, ഗാസ, ലക്ഷദ്വീപ്, പൃഥ്വിരാജ് എന്നീ ക്യാമ്പെയിനുകളാണ് ജിതിൻ ഹാഷ്ടാഗിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇക്കൂട്ടത്തിൽ ഇനി വരാൻ സാധ്യതയുള്ള രണ്ട രക്ഷിക്കൽ ക്യാമ്പെയിനും ജിതിൻ പങ്കുവെയ്ക്കുന്നുണ്ട്. #ShaveUnifromCivilCode #ShaveDemocracy എന്നിവയാണ് വരാൻ സാധ്യതയുള്ളതും ചീറ്റിപോവുകയും ചെയ്യുന്ന രണ്ട് സേവ് ക്യാമ്പെയിൻ എന്നാണ് ജിതിൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
ജിതിന്റെ പോസ്റ്റിനു താഴെ വരുന്ന കമന്റുകളും ഇതേരൂപത്തിലുള്ളവ തന്നെയാണ്. രക്ഷിക്കലിന്റെ കാര്യത്തിൽ വിജയ് അണ്ണൻ പോലും തോറ്റു പോയി ഇവരുടെ അടുത്ത് എന്നൊരു യുവാവ് കമന്റ് ചെയ്യുന്നു. ‘Shave ചെയ്യാൻ മാത്രം വിധിക്കപ്പെട്ട ഒരു കൂട്ടം മലയാളികൾ. 2014 വരെ കട്ടിംഗ് (ഫണ്ട് അടിച്ചുമാറ്റൽ) മാത്രമായിരുന്നു ഇവറ്റകളുടെ പണി. ഇപ്പോൾ കേന്ദ്രസർക്കാർ കട്ടിംഗിന് തടയിടാൻ തുടങ്ങിയപ്പോൾ ‘ഷേവ്’ മാത്രമാണ് ഇനി അവരുടെ നില നിൽക്കാനുള്ള ഒരു പിടിവള്ളി’ മറ്റൊരാൾ കമന്റ് ചെയ്യുന്നു. ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
Post Your Comments