വാഷിംഗ്‌ടൺ: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ ചെയ്ത സഹായങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ലെന്നും, ഇപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കുമെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.
അമേരിക്കയിൽ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യയുടെ സഹായങ്ങൾ അമേരിക്ക പ്രകീർത്തിച്ചത്. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളിലെയും നയതന്ത്ര പ്രധാനമായ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. കോവിഡ് പ്രതിസന്ധിക്കെതിരായ പോരാട്ടത്തില്‍ ഏറെ വിഷമകരമായ ഘട്ടത്തില്‍ രാജ്യത്തിന് അമേരിക്ക നല്‍കിയ ശക്തമായ പിന്തുണയ്ക്ക് വിദേശകാര്യമന്ത്രി ജയ്ശങ്കര്‍, ജോ ബൈഡന്‍ ഭരണകൂടത്തിനു നന്ദി അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റ ശേഷം യു.എസുമായുള്ള ഇന്ത്യയുടെ ബന്ധം ഏറെ ഊഷ്മളമായെന്നും അതു തുടരുമെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം ഉള്‍പ്പെടെ ഇരുരാജ്യങ്ങളിലെയും നിര്‍ണായകമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ സംയുക്തമായുള്ള പ്രവര്‍ത്തനത്തിന് ബ്ലിങ്കന്‍ അനുഭാവം പ്രകടിപ്പിച്ചു.
Post Your Comments