KeralaLatest NewsNews

വിദേശത്തേക്ക് പോകുന്നവർക്ക് കോവിഷീല്‍ഡ് രണ്ടാംഡോസ് നേരത്തേ നല്‍കും

തിരുവനന്തപുരം : ജോലിക്കും വിദ്യാഭ്യാസത്തിനുമായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് കോവിഷീൽഡ് വാക്സിൻ നൽകും. ആദ്യ ഡോസ് പ്രതിരോധമരുന്നു സ്വീകരിച്ചവർക്ക് യാത്രാരേഖകൾ പരിശോധിച്ച് 4 മുതൽ ആറാഴ്ചയ്ക്കകം രണ്ടാംഡോസും നൽകുന്നത്. പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റും ഇവർക്ക് സംസ്ഥാന സർക്കാർ നൽകും.

നിലവിലുള്ള വിസ, വിദ്യാർഥികളാണെങ്കിൽ അഡ്മിഷൻ രേഖകൾ, ജോലിക്ക് പോകുന്നവർ ജോബ് കൺഫർമേഷൻ അല്ലെങ്കിൽ വർക് പെർമിറ്റ് തുടങ്ങിയ രേഖകൾ ഹാജരാക്കണം. നിലവിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷമാണ് പ്രതിരോധമരുന്ന് നൽകുന്നത്. ഇതിൽനിന്നുതന്നെയാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റും ലഭിക്കുന്നത്.

Read Also : കോവിഡ് ബാധിച്ച് ഉറ്റവർ നഷ്ടപ്പെട്ട കുട്ടികൾക്ക് പത്തുലക്ഷം രൂപ നൽകുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ

സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തണമെന്ന് ചില വിദേശ രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അതനുസരിച്ച് സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ഇതുവരെ പരിഗണിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button