തൃശൂര്‍: കുഴല്‍പ്പണ കേസില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് പോലീസിന് മൊഴി നല്‍കി. പാര്‍ട്ടിയുടെ എല്ലാ സാമ്പത്തിക ഇടപാടുകൾക്കും കൃത്യമായ രേഖകള്‍ ഉണ്ടെന്നും തൃശൂര്‍ പോലീസ് ക്ലബ്ബില്‍ നടന്ന ചോദ്യം ചെയ്യലിൽ ഗിരീഷ് അറിയിച്ചു. മൂന്ന് മണിക്കൂറോളം ഗിരീഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
ബി.ജെ.പിയുടെ പണമിടപാടുകളെ സംബന്ധിച്ച ചോദ്യങ്ങളിൽ പാര്‍ട്ടിയുടെ എല്ലാ സാമ്പത്തിക കാര്യങ്ങള്‍ക്കും കൃത്യമായ രേഖകള്‍ ഉണ്ടെന്നും ബാങ്ക് അക്കൗണ്ട് വഴിയാണ് ഇടപാടുകള്‍ നടത്തുന്നതെന്നും ഗിരീഷ് വ്യക്തമാക്കി. കുഴല്‍പ്പണ കേസില്‍ ഉള്‍പ്പെട്ട ധര്‍മരാജനെ അറിയാമെന്ന് ഗിരീഷ് പോലീസിനോട് സമ്മതിച്ചു.
ലക്ഷദ്വീപിൽ സന്ദർശക വിലക്ക്; ഇനി പ്രവേശനം എഡിഎമ്മിന്റെ അനുമതി ഉള്ളവർക്ക് മാത്രം
ധര്‍മ്മരാജനുമായുള്ളത് രാഷ്ട്രീയമായ ബന്ധമാണെന്നും, ഇയാളുടെ മറ്റ് ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും ഗിരീഷ് മൊഴിയിൽ വ്യക്തമാക്കി. മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് ഗിരീഷിന് നിര്‍ദേശം നല്‍കി.
അതേസമയം കേസില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇതുവരെ രേഖപ്പെടുത്തിയ മൊഴികള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
Post Your Comments