ലക്ഷദ്വീപ് വിവാദത്തിൽ അഭിപ്രായം പറഞ്ഞ പൃഥ്വിരാജിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ സൈബർ ആക്രമണം നടക്കുകയാണ്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാൽ
സാധിക്കയുടെ വാക്കുകൾ ഇങ്ങനെ.
‘ഈ പോസ്റ്റിൽ സഹപ്രവർത്തകന്റെ കുടുംബത്തെ അപമാനിച്ച വിഷയത്തിൽ അഭിപ്രായം ചോദിച്ചവരോട്, തീർച്ചയായും ആ പ്രവണത മോശം ആണ്. ആരെയും വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.’
‘പക്ഷെ പണ്ട് ഇതേ വ്യക്തിയെയും കുടുംബത്തെയും കാറിന്റെയും ഭാഷയുടെയും പേര് പറഞ്ഞു കളിയാക്കിയവരും അപമാനിച്ചവരും ഒക്കെ തന്നെ ആണ് ഇന്ന് അവർ ആഗ്രഹിക്കുന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു എന്നുള്ളത് കൊണ്ടും, അവർക്കെതിരായ ഒരു ചാനൽ ആ വ്യക്തിയെ മോശം ആക്കി എന്നും പറഞ്ഞു ആ വ്യക്തിക്ക് വേണ്ടി നിലകൊള്ളുന്നത്.”ചുരുക്കത്തിൽ ഇത്രേ ഉള്ളു കാര്യം. ഞാൻ ആഗ്രഹിക്കുന്ന പോലെ മറ്റൊരാൾ ചെയ്താൽ അയാൾ എനിക്ക് പ്രിയപെട്ടവൻ അല്ലെങ്കിൽ വെറുക്കപെട്ടവൻ. ഇന്ന് പൊക്കിയവർ നാളെ നിലത്തിട്ടു ചവിട്ടും. അത്രേ ഉള്ളു കാര്യം. നാളെ ഏതെങ്കിലും കാര്യത്തിൽ ഈ പറഞ്ഞ ചാനലിനെ രാജു ഒന്ന് സപ്പോർട് ചെയ്തോട്ടെ അപ്പോൾ ഇന്ന് ചാനൽ ചെയ്തു എന്ന് പറയുന്നത് നാളെ ഈ കൂട്ടർ ചെയ്യും. സ്വാഭാവികം’. സാധിക പറഞ്ഞു.
Post Your Comments